വാഹനാപകടത്തിൽ പരിക്കേറ്റവരെ പരിശോധിച്ചില്ലെന്ന് പരാതി
പാനൂർ വാഹനാപകടത്തിൽ പരിക്കേറ്റ് പാനൂർ താലൂക്കാസ്പത്രിയിൽ എത്തിച്ച ശബരിമല തീർഥാടകരെ ഡോക്ടർ പരി ശോധിച്ചില്ലെന്ന് പരാതി. ജില്ലാ യൂത്ത് കോൺഗ്രസ് യൂത്ത് കെയർ കോ ഓർഡിനേറ്റർ ഒ.ടി. നവാസാണ് ഇതുസംബന്ധിച്ച് മന്ത്രി വീണാ ജോർജിന് പരാതി നൽകിയത്.വ്യാഴാഴ്ച ഉച്ചയ്ക്ക് പാനൂരിനടുത്ത തങ്ങൾ പീടികയിലാണ് ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന മിനിബസും ചെങ്കൽ ലോറിയും കൂട്ടിയിടിച്ചത്. സ്ഥല ത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആസ്പത്രിയിലേക്കെത്തി ച്ചതെന്നും വരുന്ന വിവരം അപകടസ്ഥലത്തുനിന്ന് വിളിച്ചുപറഞ്ഞിരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി. നിരുത്തരവാദപരമായി പെരുമാറിയ ഡോക്ടറുടെ പേരിൽ ഉചിതമായ നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
No comments
Post a Comment