ആക്രമിക്കാൻ വന്ന നായയെ തുരത്തിയൊടിച്ച കൊച്ചു മിടുക്കിക്ക് നാടിന്റെ അഭിനന്ദനങ്ങൾ
പാനൂർ: അക്രമിക്കാൻ വന്ന തെരുവുനായ്ക്കളെ സധൈര്യം തുരത്തിയോടിച്ച കൊച്ചു മിടുക്കിക്ക് നാടിൻ്റെ ബിഗ് സല്യൂട്ട്. എലാങ്കോട് റഹൂഫ് – കുൽസു ദമ്പതികളുടെ മകൾ റൈഫ ഫാത്തിമ (2) യാണ് കഴിഞ്ഞ ദിവസം രാവിലെ മദ്രസ വിട്ട് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ വീട്ടുമുറ്റത്ത് ഒരു കൂട്ടം തെരുവുനായ്ക്കളെ സധൈര്യം നേരിട്ടത്.
ഗേറ്റ് തുറന്ന് വീട്ടുമുറ്റത്തേക്ക് കടന്ന ഉടനാണ് രണ്ട് പട്ടികൾ റൈഫക്ക് നേരെ കുതിച്ചെത്തിയത്. എന്നാൽ ഭയക്കാതെ കയ്യിലുള്ള ബാഗ് ഉപയോഗിച്ചാണ് നായ്ക്കളെ നേരിട്ടത്.നായ്ക്കൾ പോയതിന് ശേഷം വീട്ടിലേക്ക് കയറുകയായിരുന്നു ഈ ധീരയായ പെൺകുട്ടി.
വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞ വീഡിയോ പിതാവ് റഊഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. നിരവധി ആളുകൾ വീട്ടിലെത്തിയും ഫോൺ വിളിച്ചും അഭിനന്ദനം രേഖപ്പെടുത്തി.പാറക്കാടവ് ദാറുൽ ഹുദയിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
No comments
Post a Comment