Header Ads

  • Breaking News

    കണ്ണൂർ ജില്ലാ പഞ്ചായത്തിന് ഭിന്നശേഷി സൗഹൃദ പുരസ്‌കാരം



    ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിൽ മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തിന്റെ 2021-22 വർഷത്തെ ഭിന്നശേഷി മേഖലയിലുള്ള മികച്ച പദ്ധതി പദ്ധതിയേതര പ്രവർത്തനങ്ങൾക്കാണ്  സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം. ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിനു പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
    കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എല്ലാ ഹയർ സെക്കണ്ടറി/ഹൈസ്‌കൂൾ, ജില്ലാ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ഘടക സ്ഥാപനങ്ങളും വികലാംഗ സൗഹൃദ കാര്യാലയങ്ങളായി മാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് പ്രയത്നിച്ചിട്ടുണ്ട്.
    2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കരിവെള്ളൂർ-പെരളം, രാമന്തളി, ഇരിക്കൂർ, എരഞ്ഞോളി എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളുടെ നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ധനസഹായം നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള ജില്ലാ പഞ്ചായത്ത് വിഹിതം നൽകി വരുന്നു.
    സ്പൈനൽ മസ്‌കുലാർ അട്രോഫി, മസ്‌കുലാർ അട്രോഫി രോഗബാധിതരായ 10 കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വീൽചെയർ നൽകിയത് ജില്ലാ പഞ്ചയാത്തിന്റെ മാതൃകാ പദ്ധതികളിൽ ഒന്നായിരുന്നു.  ഓരോ കുട്ടിക്കും ആവശ്യമാകുന്ന തരത്തിൽ പ്രത്യേകം രൂപകൽപന ചെയ്താണ് ഓരോ ഇലക്ട്രോണിക് വീൽചെയറും വിതരണം ചെയ്തത്.
    കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിൽ തോട്ടടയിൽ പ്രവൃത്തിക്കുന്ന ബ്ലൈൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും, അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും പദ്ധതിയിലുൾപ്പെടുത്തി പ്രവൃത്തി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
    കോവിഡ് മഹാമാരി കാലത്ത് കോവിഡ് വാക്സിന്റെ ദൗർലഭ്യം കാരണം പൊതുജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിൽ കിടപ്പ് രോഗികളായവർക്കും അംഗപരിമിതർ ആയവർക്കും നേരിട്ട് അവരുടെ വീട്ടിൽ എത്തി കോവിഡ് വാക്സിൻ ലഭ്യമാക്കുക എന്ന പരമപ്രദമായ കാർത്തവ്യം നടപ്പാക്കുന്നതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പുമായി ചേർന്ന് രണ്ട് മൊബൈൽ വാക്സിൻ യൂണിറ്റ് സജ്ജമാക്കി. മേൽ പറഞ്ഞ പദ്ധതി പദ്ധതിയേതര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ജില്ലാ പഞ്ചായത്തിന് ഈ അവാർഡ് ലഭിച്ചത്.


    No comments

    Post Top Ad

    Post Bottom Ad