നിസാര രോഗങ്ങൾക്ക് ആന്റിബയോട്ടിക്ക് വേണ്ടെന്ന് ഐസിഎംആർ
ന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ഐസിഎംആർ. സാരമല്ലാത്ത പനി പോലെയുള്ള നിസാര അസുഖങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ
ഉപയോഗിക്കരുതെന്നും ആന്റിബയോട്ടിക്ക് ഉപയോഗത്തിന് ഡോക്ടർമാർ കൃത്യമായ സമയ പരിധി നിശ്ചയിക്കണമെന്നുമാണ് ഐസിഎംആറിന്റെ നിർദേശം.
ചർമത്തിനെയും, മൃദു കോശങ്ങളെയും (സോഫ്റ്റ് ടിഷ്യു ) ബാധിക്കുന്ന അണുബാധകൾക്ക് അഞ്ച് ദിവസവും ന്യൂമോണിയ ബാധിതർക്ക് അഞ്ച് മുതൽ ഏഴ് ദിവസം വരെയുമാണ് ആന്റിബയോട്ടിക്കുകൾ നൽകേണ്ട തെന്ന് ഐസിഎംആറിന്റെ നിർദേശത്തിൽ പറയുന്നു.
ആന്റിബയോട്ടിക്കുകളുടെ
അശാസ്ത്രീയമായ ഉപയോഗം ശരീരത്തിൽ ആന്റിമൈക്രോബിയിൽ പ്രതിരോധം തീർക്കുന്നത് ചികിത്സയ്ക്ക് വെല്ലുവിളിയാകുമെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ.
ഇക്കാരണത്താൽ നിസാരമായ അസുഖങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും അംഗീകൃത മെഡിക്കൽ പരിശീലകന്റെ മേൽനോട്ടത്തിൽ മാത്രമാണ് ആന്റിബയോട്ടിക്കുകൾ
ഉപയോഗിക്കേണ്ട തെന്നുമാണ് ഐസിഎംആറിന്റെ നിർദേശം.
No comments
Post a Comment