ജില്ലാ ആശുപത്രിയിലെ ഓപറേഷൻ തീയേറ്ററുകൾ അടച്ചിട്ടു
അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപറേഷൻ തീയേറ്ററുകൾ അടച്ചിട്ടു. അസ്ഥിരോഗ, ഇ. എൻ. ടി വിഭാഗം, ഓപ്പറേഷൻ തീയേറ്ററുകൾ എന്നിവയാണ് അടിച്ചിട്ടത്. കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ നിന്നും സാമ്പിൾ ശേഖരിച്ചു പതിവുപോലെ പരിശോധനയ്ക്കയച്ചു കിട്ടിയ റിപ്പോർട്ടിലാണ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതു ശരിയാക്കി വീണ്ടും പരിശോധനയ്ക്കയച്ചു റിപ്പോർട്ട് നെഗറ്റീവായി വരണമെങ്കിൽ ഇനി ഒരാഴ്ച്ചയോളം കാത്തിരിക്കേണ്ടി വരും. ആശുപത്രിയിൽ അഡ്മിറ്റു ചെയ്തിരിക്കുന്ന രോഗികളെ ഇനി എന്ന് ശസ്ത്രക്രിയ ചെയ്യുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ സാധാരണക്കാരായ രോഗികളുടെയും കുടുംബങ്ങളുടെയും ബുദ്ധിമുട്ടിലായത്. ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപണികൾക്കായി ടൈൽസുകൾ കുത്തിപൊളിക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണമെന്നാണ് കരുതുന്നത്.
No comments
Post a Comment