ലോകമെമ്പാടുമുള്ള മലയാളി ബിസിനസ് സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരിക* എന്ന ലക്ഷ്യവുമായി കൊറോണ മഹാമാരിയുടെ കാലത്ത് ആരംഭിച്ച സംഘടനയാണ് BOC Global Association (registered).
BOC Global Association ചാപ്റ്റർ ഉത്ഘാടനവും അംഗത്വ വിതരണവും സെമിനാറും നവംബർ 20 ഞായർ രാവിലെ 9.30 മുതൽ കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടക്കും.
ലോകമെമ്പാടുമുള്ള മലയാളി ബിസിനസ് സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി കൊറോണ മഹാമാരിയുടെ കാലത്ത് ആരംഭിച്ച സംഘടനയാണ് BOC Global Association (registered).
BOC Global Association ന്റെ ആദ്യ ചാപ്റ്റർ ഉത്ഘാടനം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വച്ച് നവംബർ-20-2022, ഞായറാഴ്ച രാവിലെ 9 മണിക്ക് കാസർഗോഡ് MP, ബഹു: ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിക്കും. BOC അംഗത്വ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബഹു: ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിക്കും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ശ്രീ. സജിത് കുമാർ. കെ വിശിഷ്ടാഥിതിയായിരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ ശ്രീ. അഹമ്മദ് ഷരീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ശ്രീ. യൂസഫ് ഹാജി , വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി ശ്രീ. സത്യൻ. ടി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും.
തുടർന്ന് ബിസിനസ്സിൽ ഈ അസ്ഥിര കാലഘട്ടത്തെ എങ്ങിനെ അതിജീവിക്കാം എന്ന വിഷയത്തിൽ പ്രശസ്ഥ ട്രെയിനറും LAMIT Group MD & CEO യുമായ ശ്രീ.മുസ്തഖീം കാരണത്തും, കൂടാതെ നിങ്ങൾക്കുമാകാം ഒരു മികച്ച എക്സ്പോർട്ടർ എന്ന വിഷയത്തിൽ മികച്ച ഫോറിൻ ട്രേഡ് കൺസൾട്ടന്റും കോച്ചുമായ ശ്രീ.മുഹമ്മദ് സിദ്ധീഖും പരിശീലനം നൽകുന്നതാണ്.
BOC Global Association
സമഗ്ര- സാമ്പത്തിക- സാമൂഹ്യ -വികസനം ആഗോള തലത്തിലേക്ക്” എന്ന മുദ്രാവാക്യവുമായി ക്ലബ്ബ് ഹൗസിലാരംഭിച്ച കൂട്ടായ്മയെ പിന്തുടരുന്നവരുടെ എണ്ണം ഇന്ന് കാൽ ലക്ഷത്തോളമെത്തി.
കേരളത്തിലെ കാർഷിക- വ്യവസായിക- വാണിജ്യ സംരംഭകരുടെ സമഗ്ര ഉന്നമനത്തിനായി വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹകരണത്തോടെ സമഗ്രമേഖലകളുടെയും മുന്നേറ്റം ലക്ഷ്യമിട്ട് വിവിധ പരിപാടികളിലൂടെയും കൃത്യമായ പദ്ധതികളുടെ ആവിഷ്കരണത്തിലൂടെയും പാളിച്ചകളില്ലാത്ത ഏകോപനത്തിലൂടെയും കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം മലയാളികളിലൂടെ ഉറപ്പ് വരുത്താനുള്ള പദ്ധതികളാണു BOC Global Association നടപ്പിൽ വരുത്തുന്നത്.
വിദ്യാർത്ഥികൾ മുതൽ വൻകിട സംരംഭകർ വരെ, എന്തിനേറെ, വീടുകളിൽ ചെറു സംരംഭങ്ങൾ നടത്തുന്ന വീട്ടമ്മമാർ, ചെറുകിട - വൻകിട കർഷകർ അടക്കമുള്ള മുഴുവൻ മലയാളി സംരംഭക കൂട്ടായ്മയാണിന്ന് BOC ഗ്ലോബൽ അസോസിയേഷൻ.
ബിസിനസ്സ് മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ക്ലബ്ബ്‌ഹൗസിലെ പരിശീലനം 500 ദിനം പിന്നിട്ട് ഇന്നും മുടക്കമില്ലാതെ തുടരുന്നു.
ബിസിനസ്സിന്റെ വിവിധ മേഖലകളിലെ പരിചയ സമ്പന്നർ ഉൾക്കൊണ്ട ഗവേണിംഗ് കൗൺസിലാണു (സ്റ്റ്രാറ്റജി ടീം) സംഘടനയുടെ ചുക്കാൻ പിടിക്കുന്നത്.
പ്രവർത്തനങ്ങളിലുള്ള സുതാര്യതയും സാമ്പത്തിക അച്ചടക്കവും മുറുകെ പിടിച്ച് കൊണ്ടാണു സംഘടനയുടെ പ്രവർത്തനം. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, കുടുംബശ്രീ & സ്വയം സഹായ സംഘ അംഗങ്ങൾ, കർഷകർ മറ്റു ചെറുകിട - വൻകിട സംരംഭകർ തുടങ്ങിയവർക്ക് വ്യക്തിഗത അംഗത്വവും , കുടുംബശ്രീ സംരംഭങ്ങൾ, വ്യാപാര - വ്യവസായിക - കാർഷിക സംരംഭങ്ങൾക്ക് സ്ഥാപന അംഗത്വവും നേടാം.
പരിപാടിയിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യേണ്ടതാണു. പ്രോഗ്രാം പൂർണ്ണമായും
സൗജന്യമാണു
കൂടുതൽ വിവരങ്ങൾക്ക് : 8086551110
പത്രസമ്മേളനത്തിൽ BOC ഗ്ലോബൽ അസോസിയേഷൻ പ്രസിഡൻറ് കിഷോർ കുമാർ BOC ഗ്ലോബൽ അസോസിയേഷൻ ഗവേണിംഗ് കൗൺസിൽ അംഗവും കാസർഗോഡ് ജില്ലാ കോഡിനേറ്ററുമായ ഉണ്ണികൃഷ്ണൻ കിനാനൂർ BOC ഗ്ലോബ്ലൽ ഗവേണിംഗ് കൗൺസിൽ അംഗം ഷാജഹാൻ ഫിറ്റ്നേവി കാസർഗോഡ് ജില്ല ചാപ്റ്റർ അംഗങ്ങളായ വിൻസൺ മാമൻ, നജ്‌മുദ്ദീൻ കാസർഗോഡ് എന്നിവർ പങ്കെടുത്തു.
No comments
Post a Comment