കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് 1000 രൂപ സാംസ്കാരിക സ്കോളർഷിപ്പ് നൽകും
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ‘എ’ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് ആയിരം രൂപയുടെ സാംസ്കാരിക സ്കോളർഷിപ്പ് അനുവദിക്കും. സ്കൂൾ കലോത്സവത്തിന് ഒരുങ്ങുന്ന കോഴിക്കോട് വിക്രം മൈനത്ത് സന്ദർശനം നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മന്ത്രി പി.എ മുഹമ്മദ് റിയാസും ശിവൻകുട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഒറ്റത്തവണയാണ് സ്കോളർഷിപ്പ് നൽകുക. എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്കാണ് ആയിരം രൂപ അനുവദിക്കുക. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കലോത്സവത്തിന് ശേഷമേ ഉണ്ടാകൂ.
No comments
Post a Comment