വോട്ടര്‍ പട്ടിക പുതുക്കല്‍ ഡിസംബര്‍ എട്ട് വരെ
വോട്ടര്‍ പട്ടികയില്‍ പുതുമായി പേര് കൂട്ടിച്ചേര്‍ക്കനും ഒഴിവാക്കാനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ പി എം അലി അസ്ഗര്‍ പാഷ പറഞ്ഞു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2023ന്റെ ഭാഗമായി വോട്ടര്‍ പട്ടിക നിരീക്ഷകന്‍ വിളിച്ചുചേര്‍ത്ത എം എല്‍ എമാര്‍, തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നത്. കരട് പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ ഡിസംബര്‍ എട്ട് വരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം. പട്ടികയില്‍ പുതുതായി പേര് കൂട്ടിച്ചേര്‍ക്കല്‍, ഒഴിവാക്കല്‍, ആധാര്‍ ലിങ്കിങ്ങ് എന്നിവക്കായി ബി എല്‍ ഒമാര്‍ ഗൃഹ സന്ദര്‍ശനം നടത്തുന്നുണ്ട്. മരിച്ചവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് തെളിവായി സ്വീകരിക്കും.
2023 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അലി അസ്ഗര്‍ പാഷ പറഞ്ഞു. ഇരട്ട വോട്ട് തടയാനും വോട്ടറുടെ വ്യക്തിത്വം ഉറപ്പാക്കാനുമാണ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നും ഇതുമായി ജനങ്ങള്‍ സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സണ്ണി ജോസഫ് എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
No comments
Post a Comment