Header Ads

  • Breaking News

    വെങ്ങര മേൽപ്പാലം പണി പൂർത്തിയാക്കാൻ ഇനി റെയിൽവേ കനിയണം..




    വെങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ റെയിൽവേയുടെ അധീനതയിലുള്ള രണ്ട് തൂണിന്റെ പണി ഇനിയും പൂർത്തിയായില്ല. ഇതൊഴികെ വെങ്ങര ഭാഗത്തുള്ള അഞ്ച് തൂണുകളുടെയും മുട്ടം ഭാഗത്തുള്ള മൂന്ന് തൂണുകളുടെയും പണി പൂർത്തിയായി. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തെ രണ്ട് തൂണുകളുടെ പൈലിങ് പ്രവൃത്തിക്കാനാണ് കാലതാമസം നേരിടുന്നത്. ഇതിന് റെയിൽവേയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

    മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിൽ ജൂലായിയോടെ പ്രവൃത്തി പൂർത്തിയാക്കാനാകും. വെങ്ങര ഭാഗത്തെ അനുബന്ധ റോഡിലേക്കുള്ള ചെറിയ തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം തുടങ്ങി മൂന്നുമാസം കൊണ്ടുതന്നെ എട്ട് തൂണുകളുടെയും പൈലിങ് വേഗത്തിൽ നടത്തിയിരുന്നു.

    റെയിൽവേയുടെ അധീനതയിലുള്ള സ്പാനുകളുടെ നിർമാണം തുടങ്ങയാലേ ഇതു സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കൂ. വെങ്ങര ഭാഗത്തുള്ള ഒരു സ്ലാബിന്റെ പണിയുടെ മൂന്നാം ഘട്ടംപൂർത്തിയായി. രണ്ടാമത്തെ സ്ലാബിന്റെ പണി പുരോഗമിക്കുകയാണ്.


    മുട്ടം ഭാഗത്തെ അനുബന്ധ റോഡിലേക്കുള്ള ചെറിയ തൂണുകളുടെ പൈലിങ് ഉൾപ്പെടെയുള്ള പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. പൈലിങ്ങിനായി റോഡ് കുഴിച്ചത് വാഹനങ്ങൾ കടന്നുപോകുന്നതിന് ഭീഷണിയാകുന്നുണ്ട്. ഈ ഭാഗത്തു കൂടി ഭാരക്കൂടുതലുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിന്റെ തകർച്ചയ്ക്കുതന്നെ കാരണമാകുന്ന നിലയിലാണ്.

    No comments

    Post Top Ad

    Post Bottom Ad