Header Ads

  • Breaking News

    കുറ്റ്യാട്ടൂരിലെ അധ്യാപികയുടെ മരണം ; ഭർത്താവ് അറസ്റ്റിൽ




    മയ്യിൽ : എലിവിഷം കഴിച്ച് അധ്യാപിക മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മിലിട്ടറി ഉദ്യോഗസ്ഥൻ പിലാത്തറ വിളയാങ്കോട് സ്വദേശി പി.വി.ഹരീഷിനെ (37) യാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.

     റിട്ട. KSEB ഓവർസീയർ കെ.പി.പങ്കജാക്ഷൻ - ഒ.മാലതി ദമ്പതികളുടെ മകൾ മുണ്ടേരി സെൻട്രൽ യു പി.സ്കൂൾ അധ്യാപിക കുറ്റ്യാട്ടൂർ വടുവംകുളം ആരവ് വില്ലയിൽ താമസിക്കുന്ന ലിജിഷ (32) വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിലാണ്ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ ദിവസം ഭാര്യയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ ഇയാളെ ബന്ധുക്കൾ ബഹളം വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ മയ്യിൽ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത മയ്യിൽ പോലീസ്ഭർതൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി ഇയാൾക്കെതിരെ കേസെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

     ഇക്കഴിഞ്ഞ 21ന് രാത്രിയിലാണ് അധ്യാപികയെ  വിഷം കടിച്ച് അവശനിലയിൽ  കണ്ടത്. തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.

    No comments

    Post Top Ad

    Post Bottom Ad