രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ സ്കൂൾ വിദ്യാർഥികൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അപേക്ഷിക്കാം.
കോവിഡ് സാഹചര്യത്തില്‍ കലാ-കായിക മേളകള്‍ നടത്താതെ വന്നതോടെയാണ് ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ചത്. ഈ വര്‍ഷം ശാസ്ത്ര, കായിക മേളകള്‍ മുടക്കമില്ലാതെ നടക്കുകയും കലോത്സവം അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
10, 12 ക്ലാസുകളിലെ പരീക്ഷാ വിജ്ഞാപനങ്ങളിൽ ഗ്രേസ് മാർക്കിനെക്കുറിച്ച് ഒന്നും പരാമർശിച്ചിരുന്നില്ല. കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വർഷമായി ഗ്രേസ് മാർക്ക് സമ്പ്രദായം സർക്കാർ നീക്കം ചെയ്തിരുന്നു.
എന്നാൽ ഈ അധ്യയന വർഷം സംസ്ഥാന കായികമേളയും ശാസ്ത്രമേളയും കലോൽസവവും പുനഃസ്ഥാപിച്ചു.
No comments
Post a Comment