Header Ads

  • Breaking News

    ഒരു വര്‍ഷത്തേക്ക് ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്നവർക്ക് സൗജന്യ റേഷനുമായി മോദി സര്‍ക്കാര്‍


    ന്യൂഡല്‍ഹി: അടുത്ത ഒരുവര്‍ഷം ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. കേന്ദ്രമന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനം. അരിക്ക്‌ രണ്ടുരൂപ കിലോയ്ക്ക് ഈടാക്കിയിരുന്നത് സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു.

    80 കോടിയോളം ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പദ്ധതിക്കായി പ്രതിവര്‍ഖഷം കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം കോടിരൂപ ചെലവിടും. ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന ഒരാള്‍ക്ക് പ്രതിമാസം 5 കിലോ അരിയാണ് രണ്ടുരൂപാ നിരക്കില്‍ ലഭിക്കുന്നത്. ഗോതമ്പിന് മൂന്ന് രൂപയാണ് നിരക്ക്. അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഇത് പ്രതിമാസം 35 കിലോയാണ്‌/

    അതേസമയം ഡിസംബര്‍ 31ന് അവസാനിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നീട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

    No comments

    Post Top Ad

    Post Bottom Ad