Header Ads

  • Breaking News

    ചെ​രി​പ്പ് തു​ന്നു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഷെ​ൽ​ട്ട​റു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കി കണ്ണൂർ കോ​ർ​പ​റേ​ഷ​ൻ



    ക​ണ്ണൂ​ർ: റോ​ഡ​രി​കി​ൽ ചെ​രി​പ്പ് തു​ന്നി ജീ​വി​ക്കു​ന്ന​വ​ർ​ക്ക് കോ​ർ​പ​റേ​ഷ​ന്റെ വ​ക വാ​ർ​ഷി​ക​സ​മ്മാ​ന​മാ​യി ഷെ​ൽ​ട്ട​റു​ക​ളൊ​രു​ക്കി. നാ​ല് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ര​ണ്ട് ഷെ​ൽ​ട്ട​റു​ക​ളാ​ണ് ന​ൽ​കി​യ​ത്. ഇ​ന്ന​ർ വീ​ൽ ക്ല​ബ്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ട് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വ ന​ൽ​കി​യ​ത്. ചെ​രി​പ്പ് തു​ന്നു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഷെ​ൽ​ട്ട​റു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ലാ​ണ് കോ​ർ​പ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

    മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഷെ​ൽ​ട്ട​റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഷ​മീ​മ, എം.​പി. രാ​ജേ​ഷ്, പി. ​ഇ​ന്ദി​ര, ഷാ​ഹി​ന മൊ​യ്തീ​ൻ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, ഇ.​ടി. സാ​വി​ത്രി, വ​ന്ദ​ന ദീ​പേ​ഷ്, ആ​ർ.​എ​സ്. സു​ജി​ത് കു​മാ​ർ, വി​നോ​ദ് പ​യ്യ​ട, ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


    No comments

    Post Top Ad

    Post Bottom Ad