വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്‌പി ആമോസ് മാമ്മന്‍ അര്‍ഹനായി. സ്ത്യുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡല്‍ കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
പി. പ്രകാശ് (ഐ.ജി, ഇന്റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ.കെ മൊയ്തീന്‍കുട്ടി (എസ്‌പി, ക്രൈംബ്രാഞ്ച് കോഴിക്കോട് ആന്‍ഡ് വയനാട്), എസ്. ഷംസുദ്ദീന്‍ (ഡി.വൈ.എസ്‌പി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എല്‍ അജിത് കുമാര്‍ (ഡി.വൈ.എസ്‌പി, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെന്റ്), കെ.വി പ്രമോദന്‍ (ഇന്‍സ്‌പെക്ടര്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആര്‍ രാജേന്ദ്രന്‍ (എസ്‌ഐ, കേരള പൊലീസ് അക്കാഡമി), സി.പി.കെ ബിജുലാല്‍ (ഗ്രേഡ് എസ്‌ഐ, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്‌ഐ, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്‌ഐ.യു - 2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എഎസ്‌ഐ, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചതെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാര്‍ അറിയിച്ചു.
No comments
Post a Comment