ഫൈന്‍ട്യൂണ്‍ ബി ആര്‍ സി തല ക്ലാസുകള്‍ 14ന് തുടങ്ങും
അഭിരുചിക്കും കഴിവുകള്‍ക്കും അനുയോജ്യമായ ഉപരിപഠനത്തിലേക്ക് വഴികാട്ടുന്നതിനും കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ ചേര്‍ന്ന് നടത്തുന്ന ‘ഫൈന്‍ട്യൂണ്‍’ പഠന പ്രോത്സാഹന പരിപാടിയുടെ ബി ആര്‍ സിതല ക്ലാസുകള്‍ ജനുവരി 14ന് തുടങ്ങും. ആദ്യ ക്ലാസ് ജനുവരി 14ന് രാവിലെ 10 മണിക്ക് നെടുങ്ങോം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. 17ന് ചുണ്ടങ്ങാപ്പൊയില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, 19ന് എടയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പെരിങ്ങത്തൂര്‍ എന്‍ എ എം സ്‌കൂള്‍ എന്നിവിടങ്ങളിലും ക്ലാസുകള്‍ നടക്കും. ക്ലാസുകള്‍ക്ക് മുന്നോടിയായുള്ള ജാഗ്രതാ സമിതി യോഗങ്ങള്‍ സ്‌കൂളില്‍ നടക്കുന്നുണ്ട്. ജനുവരി 20നകം മുഴുവന്‍ സ്‌കൂളുകളിലെ ക്ലാസുകളും പൂര്‍ത്തിയാക്കും. ജി എച്ച് എസ് എസ് രാമന്തളി, സീതിസാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ്, രാജാസ് എച്ച് എസ് എസ് ചിറക്കല്‍, പറശ്ശിനിക്കടവ് എച്ച് എസ് എസ്, ജി എച്ച് എസ് എസ് നെടുങ്ങോം, ജി എച്ച് എസ് എസ് പാല, ജി എച്ച് എസ് എസ് എടയന്നൂര്‍, സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂല്‍, ജി എച്ച് എസ് എസ് കൂത്തുപറമ്പ്,
എന്‍ എ എം പെരിങ്ങത്തൂര്‍, പി ആര്‍ എം എച്ച് എസ് എസ് പാനൂര്‍, ജി എച്ച് എസ് എസ് ചുണ്ടങ്ങാപ്പൊയില്‍, ഗവ. ബ്രണ്ണന്‍ എച്ച് എസ് എസ് തലശ്ശേരി, ഗവ. സിറ്റി എച്ച് എസ് എസ് കണ്ണൂര്‍ സിറ്റി, ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട് എന്നീ 15 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് കെയും പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരം വിദഗ്ധരാണ് ക്ലാസ് കൈകാര്യം ചെയ്യുക.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മിച്ച ഹ്രസ്വചിത്രം ‘ദി ട്രാപ്പ്’ ഉം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും. ലഹരിമുക്ത ബോധവത്കരണത്തിന്റെ ഭാഗമായുള്ള ‘കണ്ണൂര്‍ ഗസറ്റ്’ പ്രത്യേക പതിപ്പും വിതരണം ചെയ്യും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന് ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നിരുന്നു.
No comments
Post a Comment