ജില്ലയിൽ കുഷ്ഠരോഗം നിർമാർജനത്തിന് ആരോഗ്യവകുപ്പിന്റെ ഭവന സന്ദർശനം 18 ന് ആരംഭിക്കും .
കണ്ണൂർ: ജില്ലയിൽ കുഷ്ഠ രോഗ നിർമാർജനത്തിന് ആരോഗ്യ വകുപ്പിന്റെ പദ്ധതിയായ അശ്വമേധം ഭവന സന്ദർശന പരിപാടി 18 മുതൽ ജില്ലയിൽ ആരംഭിക്കും .27 കുഷ്ഠ രോഗികളാണ് 2022-23 വർഷത്തിനുള്ളിൽ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത് .രോഗലക്ഷണ മുള്ളവരെ ആശുപത്രിയിൽ എത്തിച്ച് രോഗ നിർണയം നടത്തും .ആരോഗ്യ പ്രവർത്തകർ 31 നകം മുഴുവൻ വീടുകളിലും സന്ദർശനം പൂർത്തിയാക്കും.
തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം ,തടിപ്പ് ,ചൂട്,തണുപ്പ്,വേദന എന്നിവ അറിയാതിരിക്കാൻ ,കൈകാലുകളിൽ വേദന,നാഡികളിൽ സ്പര്ശിക്കുമ്പോൾ വേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ .
No comments
Post a Comment