ക്ലിക്കായി ഹരിത കർമ്മ സേന; മാലിന്യം സംസ്കരിച്ച് നേടിയത് 3.31 കോടി രൂപ
കണ്ണൂർ: ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഹരിത കർമ്മ സേന കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു സംസ്‌ക്കരിച്ചത് 1.66 കോടി കിലോഗ്രാം മാലിന്യം. ഇതുവഴി ലഭിച്ചത് 3.31 കോടി രൂപ. ആകെ ലഭിച്ച 47.11 ലക്ഷം കിലോ തരം തിരിച്ച പ്ലാസ്റ്റിക്കിൽനിന്ന് 1.95 ലക്ഷം കിലോ ഷെഡ്ഡ്രഡ് പ്ലാസ്റ്റിക് ഉൽപാദിപ്പിച്ചു.
ഒരുതരത്തിലും സംസ്‌കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത 71.26 ലക്ഷം കിലോ മാലിന്യം ഇതര സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് അയച്ചു. അവിടെ ഫർണസിൽ ഇവ കത്തിച്ചു കളയും. ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ചതു കണ്ണൂർ ജില്ലയിലാണ്. 27.13 ലക്ഷം കിലോ മാലിന്യമാണ് കണ്ണൂരിൽനിന്നു ശേഖരിച്ചത്.
ഹരിത കർമ്മ സേനയ്ക്ക് ഇതിലൂടെ 65.01 ലക്ഷം രൂപയാണ് ലഭിച്ചത്. തൊട്ടുപിന്നിലുള്ളത് തൃശൂർ ജില്ലയാണ്. 22.06 ലക്ഷം കിലോ മാലിന്യമാണ് ശേഖരിച്ചത്. എറ്റവും കുറവ് മാലിന്യം ശേഖരിച്ചത് പത്തനംതിട്ട ജില്ലയാണ്. 3.47 ലക്ഷം കിലോ മാലിന്യമാണ് ഇവിടെനിന്നു ശേഖരിച്ചത്.
No comments
Post a Comment