ഇന്തോനോഷ്യയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം
ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്തോനോഷ്യയ്ക്കും കിഴക്കന്‍ ടിമോറിനും സമീപം സമുദ്രത്തിനടിയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
ഭൂകമ്പത്തിന്റെ ഉറവിടം ഇന്തോനേഷ്യന്‍ ദ്വീപായ ആംബോണിന് 427 കിലോമീറ്റര്‍ തെക്ക് 95 കിലോമീറ്റര്‍ താഴ്ചയിലാണെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. കൂടാതെ തിമോര്‍, മലുകു ദ്വീപസമൂഹം, പപ്പുവ ദ്വീപുകളില്ലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, നാശനഷ്ടങ്ങളോ ആളുക്കള്‍ക്ക് ജീവഹാനി സംഭവിച്ചതായി മറ്റോ ഏജന്‍സി അറിയിച്ചിട്ടില്ല.
ഭൂകമ്പം നേരിട്ടു കണ്ടതായി ആംബോണിലെ ഇന്തോനേഷ്യക്കാരനായ ഹംദി എഎഫ്പിയോടെ പറഞ്ഞു,''ഞാന്‍ കിടക്കിയിലായിരുന്നു, അപ്പോള്‍ ഒരു കുലുക്കം അനുഭവപ്പെട്ടു. ഞാന്‍ ചാടി ഏഴുന്നേറ്റു, ഇതേ അനുഭവം എന്റെ സുഹൃത്തുക്കള്‍ക്കും ഉണ്ടായി. ഞങ്ങള്‍ എല്ലാവരും വളരെ പരിഭ്രന്തരായി ഹംദി പറഞ്ഞു.
പിന്നാലെ EMSC (യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍) വെബ്‌സെറ്റില്‍ ഈസറ്റ് ടിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ ഒരാള്‍ ''വളരെ ശക്തമായ, നീണ്ട ഭൂമിക്കുലുക്കം'' റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, ഭൂകമ്പത്തെത്തുടര്‍ന്ന് ലൈറ്റ് തൂണുകളും മാലുകു ദ്വീപസമൂഹത്തിന്റെ തുറമുഖമായ ടുവലിലെ താമസിക്കുന്ന താമസക്കാരെ മറ്റും മാറ്റിപാര്‍പ്പിച്ചു. ട്വീറ്ററിലും സോഷ്യല്‍ മീഡിയകളിലും ഭൂകമ്പത്തിന്റെ പോസ്റ്റുകളും വീഡിയോകളും പരക്കുന്നുണ്ട്.
No comments
Post a Comment