മുഴപ്പിലങ്ങാട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നു
മുഴപ്പിലങ്ങാട്: ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്ത് എട്ടിടങ്ങളിൽ കൂടി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം വകുപ്പിന് കീഴിൽ ആദ്യമായി കണ്ണൂരിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ബേപ്പൂരിൽ സ്വകാര്യ സംരംഭമായി തുടങ്ങിയ ഫ്ലോട്ടിങ് ബ്രിഡ്ജ് നിരവധി സഞ്ചാരികളെയാണ് ആകർഷിക്കുന്നത്.
ഇതിന് ലഭിച്ച ആവേശമാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സംവിധാനം ആരംഭിക്കാൻ പ്രേരിപ്പിച്ചത്. കോഴിക്കോട്, കാസർകോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഈവർഷം ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷയായി. ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിജു, കോങ്കി രവീന്ദ്രൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത, ധർമടം പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. രവി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.വി. റോജ, കെ.ടി. ഫർസാന, മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജേഷ്, സ്ഥിരംസമിതി അധ്യക്ഷൻ അറത്തിൽ സുരേന്ദ്രൻ, അംഗം പി.കെ. അർഷാദ്, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, അനിൽ തലപ്പള്ളി എന്നിവർ സംസാരിച്ചു
No comments
Post a Comment