ശ്രീറാം ഫിനാൻസ്: സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് രാജ്യത്തെ പ്രമുഖ എൻബിഎഫ്സികളിലൊന്നായ ശ്രീറാം ഫിനാൻസ്. പുതുവർഷത്തിൽ മുൻനിര എൻബിഎഫ്സികൾ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ കാലയളവിലെ പലിശ നിരക്കുകൾ അറിയാം.
അഞ്ച് വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾ നടത്തുന്ന മുതിർന്ന പൗരന്മാർക്ക് 9.36 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തേക്ക് 8.21 ശതമാനം പലിശയും, 18 മാസത്തേക്ക് 8.41 ശതമാനം പലിശയും, രണ്ട് വർഷത്തേക്ക് 8.66 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, സ്ഥിര നിക്ഷേപങ്ങൾ പുതുക്കുന്നവർക്ക് 0.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, സാധാരണ നിക്ഷേപങ്ങൾക്ക് 7.3 ശതമാനം പലിശയാണ് ഒരു വർഷത്തേക്ക് ലഭിക്കുക.
ശ്രീറാം ഫിനാൻസിന് പുറമേ, എച്ച്ഡിഎഫ്സി ലിമിറ്റഡും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. 45 മാസത്തേക്കുള്ള വരുമാന പദ്ധതി പ്രകാരം, 7.35 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. വാർഷിക വരുമാന പദ്ധതിയിൽ 7.6 ശതമാനവും പലിശ ലഭിക്കുന്നതാണ്. മഹീന്ദ്ര ഫിനാൻസ് 30 മാസത്തേക്ക് 7.50 ശതമാനം പലിശയും, 42 മാസത്തേക്ക് 7.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്.
No comments
Post a Comment