കണ്ണൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 27, 28 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടത്തുന്നു.
ഇന്റീരിയർ ഡിസൈനർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഫാക്കൽറ്റി-മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, എ സി റെഫ്രിജറേഷൻ എഞ്ചിനീയറിങ്, അക്കൗണ്ടിങ് ഫാക്കൽറ്റി, അക്കാഡമിക് കൗൺസിലർ, എച്ച് ആർ എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ഏരിയ മാനേജർ, പർച്ചേസിങ് സ്റ്റാഫ്, സ്റ്റോർ കീപ്പർ/ഗോഡൗൺ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ടെലി-കോളർ, മാർക്കറ്റിംഗ് പേഴ്സൺ എന്നീ തസ്തികകളിലാണ് ഒഴിവ്.യോഗ്യത: ത്രീഡി മാക്സ്, ഓട്ടോകാഡ്, സ്‌കെച്ച് അപ്പ്, ഇന്റീരിയർ/ഐ/ടി മെക്കാനിക്കൽ, ഐ ടി/ബി ടെക്/ഡിപ്ലോമ, ഡിഗ്രി, ബി കോം (ടാലി), പ്ലസ്-ടു.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്‌ട്രേഷൻ സ്ലിപ് സഹിതം പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.
No comments
Post a Comment