Header Ads

  • Breaking News

    പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ഇന്ന് ആൽബൻഡ സോൾ ഗുളിക നൽകുന്നു





    പഴയങ്ങാടി താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ വിര വിമുക്ത ദിനത്തിൻ്റെ (N D D) ഭാഗമായി കുട്ടികളിലെ വിളർച്ച തടയുന്നതിന് 1 വയസു മുതൽ 19 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് ഇന്ന് ജനുവരി 17 ന് അൽബൻഡ സോൾ ഗുളിക നൽകുന്നു. ഇന്ന് ഗുളിക കഴിക്കാത്തവർ മോപ്പപ്പ് ദിനമായ ജനുവരി 24 ന് ഗുളിക കഴിക്കേണ്ടതാണ് ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, ആശാ പ്രവർത്തകർ ,അങ്കണവാടി ടീച്ചർമാർ എന്നിവരുടെ നേതൃത്വത്തിൽ വിരഗുളിക വിതരണം ചെയ്യുന്നു. 1 വയസു മുതൽ 2 വരെ അര ഗുളിക യും 2 മുതൽ 19 വരെ 1 ഗുളിക യുമാണ് നൽകേണ്ടത്.(ഗുളിക ചവച്ചരച്ച് കഴിക്കേണ്ടതാണ്, കുട്ടികൾക്ക് പൊടിച്ച് കൊടുക്കേണ്ടതാണ്),അംങ്കണവാടികൾ/ സ്കൂളുകൾ എന്നിവിടങ്ങളിൽ വച്ചാണ് ഗുളിക നൽകുന്നത്.

    No comments

    Post Top Ad

    Post Bottom Ad