Header Ads

  • Breaking News

    കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു





    കോഴിക്കോട്: കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന കെ.വി. ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിന്‍റകത്ത് അന്തരിച്ചു. പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകനാണ്. 50 വർഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009-ലാണ് ഇമ്പിച്ചമ്മദ് ഹാജി ഖാസിയായി ചുമതലയേറ്റത്.

    മാതാവ്: കാട്ടിൽ വീട്ടിൽ കുട്ടിബി. ഭാര്യ: മൂസബറാമിന്‍റകത്ത് കുഞ്ഞിബി. മക്കൾ: കെ.പി. മാമുക്കോയ, അലിയുന്നസിർ (മസ്ക്കറ്റ്), ഹന്നത്ത് , സുമയ്യ, നസീഹത്ത് (എംഎംഎൽപി. സ്ക്കൂൾ അധ്യാപിക), ആമിനബി. മരുമക്കൾ: പി.എൻ റബിയ, സി.ബി.വി. ജംഷീദ, നാലകത്ത് അബ്ദുൽ വഹാബ്, പള്ളി വീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാന്‍റകം അഹമ്മദ് കബീർ, പി.എൻ. റാബിയ, സി.ബി.വി. ജംഷീദ. സഹോദരങ്ങൾ: കെ. വി. ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി.

    മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ നടന്നു. പള്ളി വളപ്പിലെ പിതാവ് മാമുക്കോയ ഖാസിയുടെയും സഹോദരന്‍ നാലകത്തിന്റെയും ഖബറിടത്തിനരികെയാണ് ഇമ്പിച്ചമ്മദ് ഹാജിയെ അടക്കിയത്. ഖാസിയോടുള്ള ആദരസൂചകമായി വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെ കുറിച്ചിറയിലും പരിസരങ്ങളിലും കടകളടച്ച് ഹര്‍ത്താലാചരിച്ചു


    No comments

    Post Top Ad

    Post Bottom Ad