ജില്ലാ ആശുപത്രിയിൽ ശുചീകരണ തൊഴിലാളികളെ ദേഹോപദ്രവം ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
കണ്ണൂർ :ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികളെ ആറ് ഹൗസ് സർജൻമാർ ചേർന്ന് ദേഹോപദ്രവം ചെയ്ത സംഭവത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി ജില്ലാ പോലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു .
2021 ജൂൺ 9 നാണ് കേസിനാസ്പതമായ സംഭവം നടന്നത് .
ശുചീകരണ തൊഴിലാളികളുടെ കേസ് ഡോക്ടർമാർ അട്ടിമറിക്കും എന്ന സംശയമുള്ളതിനാലാണ് കമ്മീഷനെ സമീപിച്ചത് എന്ന് ജില്ലാ പോലീസ് അറിയിച്ചു .ആവശ്യമായ നടപടികൾ സ്വീകരിച്ച് കമ്മീഷൻ ജുഡീഷ്യൽ അംഗം കേസ് തീർപ്പാക്കി .
പ്രതികളിൽ ഒരാളായ വനിതാ ഡോക്ടറെ പരാതിക്കാരിലൊരാൾ ശല്യം ചെയ്തതായുള്ള പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
No comments
Post a Comment