സോഷ്യൽ മീഡിയ: നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം, ഉപയോക്താക്കളുടെ പരാതി പരിഹരിക്കാൻ അപ്പീൽ അതോറിറ്റിയെ നിയോഗിക്കും
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക അപ്പീൽ അതോറിറ്റിയെ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സോഷ്യൽ മീഡിയ നിയമങ്ങൾ കടുപ്പിച്ചുള്ള ഇലക്ട്രോണിക് ആൻഡ് ഐടി മന്ത്രാലയം 2022 ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത ഐടി നിയമങ്ങളുടെ തുടർച്ചയായാണ് അപ്പീൽ അതോറിറ്റിക്ക് രൂപം നൽകുന്നത്. ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റികൾ എന്ന പുതിയ സംവിധാനം മാർച്ച് ഒന്ന് മുതലാണ് പ്രവർത്തനമാരംഭിക്കുക.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരായ ഉപഭോക്താക്കളുടെ പരാതി പരിഹാര ഉദ്യോഗസ്ഥന്റെ തീർപ്പിൽ തൃപ്തികരമല്ലെങ്കിൽ ഉപയോക്താക്കൾക്ക് ജിഎസികളെ സമീപിക്കാവുന്നതാണ്. ഇത്തരം പരാതികൾക്ക് 30 ദിവസത്തിനുള്ളിലാണ് അപ്പീൽ സമിതി പരിഹാരം കാണുക. മൂന്ന് അപ്പലേറ്റ് സമിതികളായാണ് തരംതിരിച്ചിരിക്കുന്നത്. ഓരോന്നിനും ഒരു അധ്യക്ഷൻ, വിവിധ സർക്കാർ വിഭാഗങ്ങളിൽ നിന്നും, ഐടി വ്യവസായ രംഗത്ത് നിന്നുമുള്ള രണ്ട് വീതം മുഴുവൻ സമയ അംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. മൂന്ന് വർഷമാണ് പാനലിന്റെ കാലാവധി.
No comments
Post a Comment