വനിത ഗവേഷകര്‍ക്ക് ഗവേഷണ സമയം ഏഴുവര്‍ഷമാക്കി നീട്ടി കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: യു.ജി.സി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ വനിത ഗവേഷകരുടെ ഗവേഷണ കാലയളവ് ഏഴുവര്‍ഷമാക്കിയുള്ള ഉത്തരവ് മുഴുവന്‍ വനിത ഗവേഷകര്‍ക്കും ബാധകമാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. നിലവില്‍ അഞ്ചുവര്‍ഷമാണ് പരമാവധി ഗവേഷണ സമയം. പ്രസവാവധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്ത് രണ്ടുവര്‍ഷം കൂടി നീട്ടിനല്‍കാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇനി മുതല്‍ ഈ ഇളവ് സര്‍വകലാശാലയിലെ മുഴുവന്‍ വനിത ഗവേഷകര്‍ക്കും ലഭിക്കും. കാസര്‍കോട് ഭാഷാവൈവിധ്യ പഠനകേന്ദ്രം ആരംഭിക്കുന്നതിന് ഡോ.
എ. അശോകന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചു. വിദ്യാര്‍ഥികളുടെ നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല കെ-ഡിസ്‌കുമായി ഒപ്പുവെച്ച ധാരണപത്രം അംഗീകരിച്ചു. അതിഥി അധ്യാപകരുടെ ശമ്പളം 40,000 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു. അക്കാദമിക -അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സര്‍വകലാശാലക്ക് കീഴിലെ എല്ലാ കോളജുകളും പഠനവകുപ്പുകളും സന്ദര്‍ശിക്കാന്‍ തീരുമാനമെടുത്തു. അംഗീകൃത കോളജുകളില്‍നിന്നും 2023-24 അധ്യയന വര്‍ഷത്തെ സീറ്റുവര്‍ധനക്കുള്ള അപേക്ഷകള്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു.
No comments
Post a Comment