Header Ads

  • Breaking News

    എസ്ഐയുടെ വീടിനു മുന്നിൽ മകളുടെ സഹപാഠിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ




    ആലപ്പുഴ: എസ്ഐയുടെ വീടിനു മുന്നിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേൽ സാരംഗിയിൽ വീടിനോട് ചേർന്നാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ഐയുടെ മകളുടെ സഹപാഠിയാണ് മരിച്ച സൂരജ്. ഇന്നലെ രാത്രി 10ന് സൂരജ് എസ്ഐയുടെ വീട്ടിൽ എത്തുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. സംഭവസമയം എസ്ഐയുടെ വീട്ടിൽ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുളളു. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി.


    No comments

    Post Top Ad

    Post Bottom Ad