വലിച്ചെറിയല്‍ മുക്ത കണ്ണൂര്‍: ജില്ലാതല ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: വൃത്തിയുള്ള കേരളം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ക്യാമ്പയിനുകളെ സംയോജിപ്പിച്ച് വലിച്ചെറിയല്‍ മുക്ത കണ്ണൂര്‍ ക്യാമ്പയിന് ജനുവരി 26ന് ജില്ലയില്‍ തുടക്കമാവും. ജില്ലാതല ഉദ്ഘാടനം പെരളശ്ശേരി ടൗണില്‍ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിക്കും.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ വലിച്ചെറിയാതെ ഹരിത കര്‍മ്മസേനക്ക് കൈമാറുന്നതോടോപ്പം മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടെത്തി അവ ജനകീയ സഹകരണത്തോടെ ഒഴിവാക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്യാമ്പയിനാണിത്.
No comments
Post a Comment