'വിശ്വാസവും മാനവും വലുത്, അധികാരികളും കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെറിയുന്നവരും മനസ്സിലാക്കണം': സമസ്ത നേതാവ്
കോഴിക്കോട്: സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനും വിവാദമായ കലാ ആവിഷ്‍കാരങ്ങൾക്കുമെതിരെ വിമർശനവുമായി സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി. ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്… കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണ് കുട്ടികളിൽ അപരമത വിദ്വേഷവും വെറുപ്പിന്റെ കാവി-ചുവപ്പ് രാഷ്ട്രീയവും കുത്തിവെച്ച് സ്റ്റേജിൽ ഛർദിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിശ്വാസവും മാനവും എല്ലാവർക്കും വലുതാണെന്ന് അധികാര വർഗങ്ങളും അവരുടെ മറപിടിച്ച് കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെ റിയുന്ന കുരുട്ടുബുദ്ധിയുടെ സംഘി അധ്യാപകരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
No comments
Post a Comment