Header Ads

  • Breaking News

    മത്സ്യ സംസ്‌കരണ കേന്ദ്രത്തിനെതിരെയുള്ള സമരപ്പന്തലിന് തീവെച്ചു




    കണ്ണൂര്‍:കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ സംസ്‌കരണ പ്ലാന്റിനെതിരെ സമരം നടത്തുന്നവര്‍ സ്ഥാപിച്ച സമരപ്പന്തല്‍ അഗ്നിക്കിരയാക്കി.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.ഇതിനെതിരെ കരിയാപ്പ് ജനകീയ സംരക്ഷണ സമര സമിതി നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു.

    കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ കരിയാപ്പയില്‍ പ്രവര്‍ത്തിച്ചുവരുന്ന സാഗര്‍ പേള്‍ സീ ഫുഡ് പ്രൊഡക്ട് എന്ന പേരിലുള്ള മത്സ്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. സ്ഥാപനം നിരവധി പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കിയതോടെയാണ് പരിസര വാസികളുടെ പ്രതിഷേധത്തിടയായത്.ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കാനോ വീട്ടില്‍ കഴിയാനോ പറ്റാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ സ്ഥാപനത്തിനെതിരെ തിരിയുകയായിരുന്നു.
    സമരത്തിന് തടയിടാനായി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളില്‍ ചിലര്‍ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു.ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ വാര്‍ത്ത ഷെയര്‍ ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്താനും ഒരു സിപിഎം നേതാവ് രംഗത്തെത്തി. ഇത്തരം വിഷയങ്ങള്‍ ചൂടുപിടുച്ചുകൊണ്ടിരിക്കേയാണ് ഇന്നലെ രാത്രി മത്സ്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നിലെ സമരപ്പന്തലിന് തീയിട്ടത്.സ്ഥാപനത്തിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇരുട്ടിന്റെ മറവിലെ സാമൂഹിക വിരുദ്ധരെ കണ്ടെത്താന്‍ കഴിയുമെന്ന്് കരിയാപ്പ് ജനകീയ സംരക്ഷണ സമര സമിതി നേതാക്കള്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad