'ജനാധിപത്യത്തിന് ഭീഷണി': ജഡ്ജി നിയമനത്തില്‍ കൈകടുത്തുന്ന നിയമമന്ത്രിക്കെതിരെ ജസ്റ്റീസ് നരിമാന്‍
ന്യുഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം സംവിധാനത്തില്‍ കേന്ദ്രത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന ആക്രമണത്തില്‍ മറുപടിയുമായി സുപ്രീം കോടതി മുന്‍ ജസ്റ്റീസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ വേനിയിലുരുത്തിയാണ് ജസ്റ്റീസ് നരിമാന്റെ വിമര്‍ശനം. കൊളീജിയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ 'ജനാധിപത്യത്തിന് ഭഷീണിയാണെന്ന് ' നരിമാന്‍ കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച ഒരു പൊതുവേദിയിലായിരുന്നു കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തിന് ജസ്റ്റീസ് നരിമാന്റെ വിമര്‍ശനം. കൊളീജിയത്തിനെതിരെ കിരണ്‍ റിജിജു കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കോടതി വിധി അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ജസ്റ്റീസ് നരിമാന്‍ മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ പറഞ്ഞു.
കൊളജീയം സംവിധാനത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ക്കും ജസ്റ്റീസ് നരിമാന്‍ മറുപടി നല്‍കി. കൊളീജിയത്തിന്റെ അടിസ്ഥാന തത്വത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഇൗ അടിസ്ഥാന തത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതില്‍ ദൈവത്തിന് നന്ദി.-അദ്ദേഹം പറഞ്ഞു.
കൊളീജിയം നിര്‍ദേശിക്കുന്ന പേരുകള്‍ അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കാത്തുകിടക്കുന്നുവെന്നത് 'ജനാധിപത്യത്തിന് മാരകമാണ്.' ശിപാര്‍ശ അംഗീകരിക്കാരിന് സര്‍ക്കാരിനുള്ള സമയം 30 ദിവസമായി പരിമിതപ്പെടുത്തണം. അല്ലെങ്കില്‍ അവ സ്വഭാവികമായി അംഗീകരിക്കപ്പെടണമെന്നും ജസ്റ്റീസ് നരിമാന്‍ ചൂണ്ടിക്കാട്ടി.
2021 ഓഗസ്റ്റില്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റീസ് നരിമാന്‍ കൊളീജിയത്തിലും അംഗമായിരുന്നു.
No comments
Post a Comment