ലീഗല്‍ കൗണ്‍സിലര്‍ നിയമനം;അപേക്ഷ ക്ഷണിച്ചു
പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ക്കെതിരെയുള്ള ദേശീയ ഹെല്‍പ്പ്‌ലൈനിന്റെ ഭാഗമായി ലീഗല്‍ കൗണ്‍സിലര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 21 നും 40 നും ഇടയില്‍ പ്രായമുള്ള നിയമ ബിരുദവും അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജനുവരി 28 നകം
അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 04936 203824.
No comments
Post a Comment