ആല്‍കോ സ്കാന്‍ വാന്‍ ജില്ലയില്‍ പട്രോളിംഗ് തുടങ്ങി.
മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്‍റെ ആല്‍കോ സ്കാന്‍ വാന്‍ കണ്ണൂര്‍ ജില്ലയില്‍ പട്രോളിംഗ് ആരംഭിച്ചു. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനാന്‍ ഇന്നലെ മുതല്‍ ആല്‍കോ വാന്‍ പട്രോളിംഗ് ആരംഭിച്ചത്.ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നവരുടെ ഉമിനീര്‍ ശേഖരിച്ചാണ് പരിശോധന നടത്തുക. വളരെ വേഗത്തില്‍ പരിശോധനാഫലം ലഭിക്കുകയും ചെയ്യും. ഒരു എസ്‌ഐയുടെ മേല്‍നോട്ടത്തില്‍ മൂന്ന് പോലീസുകാരാണ് വാനില്‍ ഉണ്ടാവുക. കുറ്റകൃത്യം കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ക്കായി അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനു കൈമാറും.കൂത്തുപറമ്പ് സ്‌സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍ ഫ്ലാഗ്‌ഓഫ് ചെയ്തു. കൂത്തുപറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ എം.വി. ബിജു, എസ്‌ഐ എന്‍.ടി. ഗോപാലകൃഷ്ണന്‍, ടി. പ്രജോഷ്, കെ.എ. സുധി തുടങ്ങിയവര്‍ പങ്കെടുത്തു.വാന്‍ ഒരാഴ്ച ജില്ലയില്‍ പട്രോളിംഗ് നടത്തും. ആറു മാസം മുമ്ബാണ് വാന്‍ സംസ്ഥാനത്ത് പട്രോളിംഗ് ആരംഭിച്ചത്. കണ്ണൂര്‍ റൂറല്‍, കാസര്‍ഗോഡ് ജില്ല എന്നിവിടങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ വാന്‍ പട്രോളിംഗ് നടത്തി കഴിഞ്ഞു. ഇതിനകം ആയിരത്തിലധികം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
No comments
Post a Comment