പഞ്ചായത്തുകളില്‍ പൊതുജന സേവന കേന്ദ്രങ്ങള്‍ വരുന്നു
മുഴുവന്‍ വകുപ്പുകളുടെയും സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്തുകളില്‍ പൊതുജന സേവന കേന്ദ്രങ്ങള്‍ വരുന്നു. 'ഒപ്പമുണ്ട് ഉറപ്പാണ്' എന്ന സന്ദേശവുമായി ജനുവരി 10-നകം സേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. കുടുംബശ്രീ ഹെല്പ് ഡെസ്‌കുള്ള പഞ്ചായത്തുകളില്‍ ആ സംവിധാനം ഉപയോഗിക്കണം. ഇതില്ലാത്തിടങ്ങളില്‍ പഞ്ചായത്ത് ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ഉപയോഗിച്ച് പൊതുജന സേവനകേന്ദ്രം ആരംഭിക്കണം. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇല്ലെങ്കില്‍ എം.എസ്.ഡബ്ല്യു യോഗ്യരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാം. പൊതുജനസേവന കേന്ദ്രങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യാനുസരണം വളന്റിയര്‍മാരെക്കൂടി ചുമതലപ്പെടുത്തണം. സംരംഭക പദ്ധതിയുടെ ഭാഗമായ ഇന്റേണുകളെയും നിയോഗിക്കാം. സേവനകേന്ദ്രത്തിലുള്ളവര്‍ 'ഒപ്പമുണ്ട് ഉറപ്പാണ്' ടാഗ്‌ലൈന്‍, തദ്ദേശവകുപ്പ് ലോഗോ എന്നിവ രേഖപ്പെടുത്തിയ നീല ജാക്കറ്റ് ധരിക്കണം. ഇതിന്റെ തുക പഞ്ചായത്തുകള്‍ നല്‍കണം. ആവശ്യകത പരിശോധിച്ച് രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്കായും സേവനകേന്ദ്രം ആരംഭിക്കാം. വകുപ്പുകള്‍ സേവനങ്ങള്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ത്തന്നെ സേവനകേന്ദ്രത്തിലും ലഭ്യമാക്കും. തദ്ദേശവകുപ്പ് ആസ്ഥാനത്ത് മോണിറ്ററിങ് യൂണിറ്റ് ഇതിന്റെ മേല്‍നോട്ടം നിര്‍വഹിക്കും.
No comments
Post a Comment