പുതുവർഷ സമ്മാനവുമായി കേന്ദ്രം, ചെറുകിട സമ്പാദ്യങ്ങളുടെ നിക്ഷേപ നിരക്ക് വർദ്ധിപ്പിച്ചു
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ആദായ നികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നിരക്കുകളാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലായി. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം, ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെയാണ് വർദ്ധിപ്പിച്ചത്. അതേസമയം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ചൈൽഡ് സേവിംഗ്സ് സ്കീമായ സുകന്യ സമൃദ്ധി എന്നിവയുടെ നിരക്ക് ഉയർത്തിയിട്ടില്ല.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് അറിയിക്കുക. നിരക്കുകൾ പുതുക്കിയതോടെ, മുതിർന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതി, കിസാൻ വികാസ് പത്ര എന്നിവയ്ക്ക് ഉയർന്ന പലിശ ലഭിക്കും. ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശയും, രണ്ട് വർഷത്തെ നിക്ഷേപത്തിന് 6.8 ശതമാനം പലിശയുമാണ് വർദ്ധിപ്പിക്കുക. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ജനുവരി- മാർച്ച് കാലയളവിൽ 40 ബേസിസ് പോയിന്റ് ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്.
No comments
Post a Comment