Header Ads

  • Breaking News

    ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു


    ജില്ലയില്‍ കാര്‍ബണ്‍ നൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഗതാഗത സൗകര്യവും ജല ലഭ്യതയുള്ളതുമായ 15 മുതല്‍ 20 ഏക്കര്‍ വരെയുള്ള ഭൂമി കിന്‍ഫ്രക്ക് വേണ്ടി ഏറ്റെടുക്കുന്നു. 15 മുതല്‍ 20 ഏക്കര്‍ വരെ ഒന്നിച്ചു കിടക്കുന്നതും, കുറഞ്ഞത് ഒരേക്കര്‍ ഭൂമി കൈവശമുള്ളതും, ഭൂമി നല്‍കാന്‍ തയ്യാറുള്ളതുമായ മുട്ടില്‍, തൃക്കൈപ്പറ്റ, കല്‍പ്പറ്റ വില്ലേജുകളിലെ കെ.എല്‍.ആര്‍ നിയമപ്രകാരം ഇളവു നല്‍കിയ തോട്ടഭൂമിയില്‍ ഉള്‍പ്പെടാത്തതും, ബാദ്ധ്യതകളില്ലാത്തതും വില്‍പ്പനാധികാരം ഉള്ളതുമായ കരഭൂമി കൈവശമുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്ഥല ഉടമകള്‍ സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം വസ്തുവിന്റെ രേഖകളുടെ പകര്‍പ്പ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ ഉള്‍പ്പെട്ടിരിക്കണം. ഭൂമി വില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16 നകം കളക്ടറേറ്റില്‍ നല്‍കണം. ഫോണ്‍: 04936 202251.

    No comments

    Post Top Ad

    Post Bottom Ad