ഭക്ഷ്യവിഷബാധയിൽ പ്രധാന വില്ലൻ മയോണൈസ്
ഷവർമ, ബാർബിക്യൂ, ഷവായി, അൽഫാം, കുഴിമന്തി തുടങ്ങിയ അറേബ്യൻ വിഭവങ്ങൾക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മയോണൈസ്. ഭക്ഷ്യവിഷബാധയിൽ പലപ്പോഴും വില്ലനാകുന്നതും ഈ മയോണൈസാണ്. ന്യൂജൻ റെസ്റ്റോറന്റുകളിലെ തീൻമേശയിൽ എത്തുന്ന യുവാക്കളുടെ ഇഷ്‌ടവിഭവമായ മയോണൈസ് പാതി വെന്ത മുട്ടയിലാണ് ഉണ്ടാക്കേണ്ടത്.
എന്നാൽ, എളുപ്പത്തിന് മിക്ക ഹോട്ടലുകളിലും പച്ചമുട്ട ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് ‘സാൽമൊണല്ല’ വൈറസുകൾക്ക് കാരണമാകും. സാധാരണ ഊഷ്‌മാവിൽ അധികസമയം തുറന്നു വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പലാണ് മയോണൈസിനെ വില്ലനാക്കുന്നത്. ഇത് മാരക അസുഖങ്ങൾക്കിടയാക്കും. രണ്ടുമണിക്കൂറാണ് പരമാവധി മയോണൈസിന്റെ ആയുസ്സ്. എന്നാൽ, കടകളിൽ ഇത് പത്തും പന്ത്രണ്ടും മണിക്കൂറാണ് തുറന്നുവച്ച് ഉപഭോക്താക്കൾക്ക് വിളമ്പുന്നത്. ഉപ്പിലിട്ടത് വേഗത്തിൽ തയ്യാറാക്കാൻ ചില കടകൾ ബാറ്ററി വെള്ളം ചേർക്കുന്നതും അപകടകരമാണ്.
വൃത്തിയില്ലായ്‌മയും വില്ലൻ
വൈകുന്നേരങ്ങളിൽ വെളിച്ചം വിതറുന്ന ലൈറ്റുകൾക്കൊപ്പം കടകളിൽ കാണുന്ന പതിവുകാഴ്ചയാണ് വൈക്കോൽ കൂനപോലെ അടുക്കിവച്ച മാംസം നിറച്ച ഷവർമ തട്ടുകൾ. ഒപ്പം കനലിൽ ചുട്ടെടുക്കുന്ന അൽഫാം എന്ന അറേബ്യൻ വിഭവവും. ശ്രദ്ധയോടെയും വൃത്തിയോടെയും പാചകം ചെയ്യണ്ടതാണ് ഇവ. എന്നാൽ, പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല.
ശ്രദ്ധിക്കേണ്ടവ
ഹോട്ടലുകളിലെ ഫ്രിഡ്‌ജുകളിൽ പച്ചക്കറിയും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്
ഇറച്ചി തൂക്കിയിടുന്ന കമ്പിയും അൽഫാം വേവിക്കുന്ന ഇരുമ്പ് നെറ്റും എല്ലാദിവസവും വൃത്തിയാക്കണം
ഇറച്ചി നന്നായി വെന്തില്ലെങ്കിൽ ബാക്ടീരിയകൾ നശിക്കില്ല. ഷവർമയിൽ എല്ലാവശത്തും തീ കൃത്യമായി എത്തി മാംസം നല്ലപോലെ വേവണം
ബാക്കിവരുന്ന ഇറച്ചി അടുത്ത ദിവസത്തേക്ക് ഉപയോഗിക്കുന്നതും അപകടം
ഷവർമയ്ക്കും അൽഫാമിനും ഒപ്പം നൽകുന്ന സാലഡിലെ പച്ചക്കറികൾ കേടാകാത്തത് ആണെന്ന് ഉറപ്പാക്കണം
No comments
Post a Comment