ടിക്കറ്റ് നിരക്കുകൾ ഇരട്ടിയാക്കി; ഇനി കുടക് കാണാൻ ചിലവേറും
കുടക് ജില്ലയിൽ വനംവകുപ്പിന് കീഴിലുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ഇനി പഴയതിന്റെ ഇരട്ടിത്തുക നൽകണം. പുതുക്കിയ നിരക്ക് ഞായറാഴ്ച നിലവിൽവന്നു.
കുശാൽനഗറിലെ ദ്വീപായ കാവേരി നിസർഗധാമ, ആന ക്യാമ്പുകളായ ദുബാരെ, ഹാരംഗി എന്നിവിടങ്ങളിലാണ് നിരക്ക് ഉയർത്തിയത്. കാവേരി നിസർഗധാമയിലെ പ്രവേശനനിരക്ക് 30 രൂപയിൽനിന്ന് 60 രൂപയായും ദുബാരെയിലേത് 50 രൂപയിൽനിന്ന് 100 രൂപയായും ഹാരംഗിയിലേത് 30 രൂപയിൽനിന്ന് 50 രൂപയായും ഉയർത്തി.
കാവേരി നദിയിലെ ചെറുദ്വീപാണ് നിസർഗധാമ. ദുർബലാവസ്ഥയിലായ ഇവിടത്തെ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിക്ക് 45 ലക്ഷംരൂപ വേണമെന്നാണ് വിലയിരുത്തൽ. പാലത്തിന്റെ അറ്റകുറ്റപ്പണിക്കും നഷ്ടപരിഹാരഫണ്ടിലേക്കുള്ള പണം കണ്ടെത്താനുമാണ് പ്രവേശനനിരക്ക് ഉയർത്തിയത്.
No comments
Post a Comment