Header Ads

  • Breaking News

    പുതുമോടിയില്‍ പഴമ നിലനിര്‍ത്താന്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഒരുങ്ങുന്നു.


    തളിപ്പറമ്പ്: 112 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസിന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.

    55 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണ ജോലികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും.

    നേരത്തെ ചെറിയ ചെറിയ ചോര്‍ച്ചകള്‍ അടക്കുന്നതിലപ്പുറം യാതൊരു വിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

    താലൂക്ക് ഓഫീസിന്റെ പഴമയും പ്രൗഢിയും തരിമ്പുപോലും കുറയാത്ത രീതിയിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്.

    1910 ല്‍ നിര്‍മ്മിച്ച തളിപ്പറമ്പ് താലൂക്ക് ഓഫീസിന്റെ പഴയ ഓടുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

    വയറിംഗ് പൂര്‍ണമായും പുതുക്കിയിട്ടുണ്ട്. കാലഘട്ടത്തിന് അനുസൃതമായ എല്ലാ ആധുനിക സൗകര്യങ്ങളും ഈ പുതുക്കല്‍ പ്രവൃത്തിയില്‍ താലൂക്ക് ഓഫീസിനകത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ സി.സജീവന്‍ പറഞ്ഞു.

    ഓഫീസിനകത്തെ 15 ജയില്‍ മുറികളും അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.

    1990 വരെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ താലൂക്ക് ഓഫീസ് കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് സബ്ജയിലും ഇതിനകത്ത് തന്നെയായിരുന്നു. ഇപ്പോള്‍ അവയൊക്കെ ഓഫീസിന്റെ ഭാഗമാണ്.

    താലൂക്ക് ഓഫീസ് വളപ്പില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടം 2011 ലാണ് ആരംഭിച്ചത്.ഇപ്പോള്‍ പുതുതായി റവന്യൂടവറും നിര്‍മ്മിക്കുന്നുണ്ട്.അപ്പോള്‍ താലൂക്ക് ഓഫീസ് സംരക്ഷിത സ്മാരകവും മ്യൂസിയവുമാക്കി മാറ്റാനാണ് തീരുമാനം.

    No comments

    Post Top Ad

    Post Bottom Ad