സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; വെബ്‌സൈറ്റില്‍ പേര് നോക്കാം.
പട്ടിക http://www.ceo.kerala.gov.in/electoralrolls.html എന്ന വെബ്സൈറ്റിലും, താലൂക്ക് ഓഫിസുകളിലും,വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവല്‍ ഓഫിസറുടെ പക്കലും ലഭിക്കും.ആധാര്‍ നമ്ബര്‍ ശേഖരിച്ച് ഇരട്ടിച്ച പേരുകള്‍ നീക്കം ചെയ്യല്‍ യജ്ഞം തുടങ്ങിയ ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച ലോക്സഭാ, നിയമസഭാ അന്തിമ വോട്ടര്‍ പട്ടികയിലെ കണക്കാണിത്.2022 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2,73,65,345 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇരട്ടിച്ചവരെയും സ്ഥലം മാറിപ്പോയവരെയും മരിച്ചവരെയും നീക്കി ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ ആകെ വോട്ടര്‍മാര്‍ 2,67,95,581 ആണ്. അഞ്ചു ലക്ഷത്തിലേറെപ്പേര്‍ ഒഴിവാക്കപ്പെട്ടത് പട്ടിക ശുദ്ധീകരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം കൗള്‍ പറഞ്ഞു.അംഗീകൃത രാഷ്ട്രീയ പാര്‍ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍നിന്ന് കൈപ്പറ്റാം.2,67,95,581 വോട്ടര്‍മാരില്‍ 1,38,26,149 സ്ത്രീകളും 1,29,69,158 പുരുഷന്മാരും 274 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 1,78,068 പേരുകള്‍ പുതുതായി ചേര്‍ത്തു. ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍പട്ടികയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചത്.
വോട്ടർ പട്ടിക ലഭിയ്ക്കുന്നതിന്
http://www.ceo.kerala.gov.in/electoralrolls.html എന്ന സൈറ്റിൽ കയറി ജില്ലയും, നിയോജക മണ്ഡലവും കൊടുത്താൽ ഓരോ മണ്ഡലത്തിലെയും ബൂത്തുകൾ ലഭിയ്ക്കുകയും അതിലെ right സൈഡിൽ കാണുന്ന final electoral roll എന്നതിൽ ക്ലിക്ക് ചെയ്താൽ full ബൂത്ത് ലിസ്റ്റ് ലഭിക്കും.
No comments
Post a Comment