Header Ads

  • Breaking News

    കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ പുനസ്ഥാപിച്ചു : ഇത് പാരലൽ കോളേജ് അസോസിയേഷന്റെ വിജയം


    ജില്ലയിലെ പാരല്ലൽ കോളേജുകളിൽ നാളെ വിജയദിവസമായി ആചരിക്കും
     
    കണ്ണൂർ : കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ പുനസ്ഥാപിച്ചതിൽ പാരലൽ കോളേജ് അസോസിയേഷൻ  സർവകലാശാല സിന്ധിക്കേറ്റിനെ അഭിനന്ദിച്ചു. പ്രൈവറ്റ് രജിസ്‌ട്രേഷൻ പുനസ്ഥാപിച്ചു കിട്ടാൻ കോടതിയെ സമീപിച്ചു അനുകൂല പരാമർശം വന്നിട്ട് പോലും വി. സി. മുഖം തിരിച്ചു നിൽക്കുകയാണ് ചെയ്തത്. ഇതിനെതിരെ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സർവകലാശാല സിന്ധിക്കേറ്റ് മെൻമ്പർമാർ എന്നിവർക്ക് നേരിട്ട് നിവേദനം കൊടുക്കുകയുമുണ്ടായി ഭരണകക്ഷിയുടെ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടപ്പോളും പ്രൈവറ്റ് രെജിസ്റ്ററേഷന് അനുകൂല സമീപനമാണ് ഉണ്ടായത് എന്നിട്ടും ഈ വിഷയത്തിൽ തീരുമാനം വൈകുകയാണ് ഉണ്ടായത്. നിരവധി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് സർവകലാശാല സിന്ധിക്കേറ്റ് പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് അനുകൂല നിലപാട് എടുത്തത് തികച്ചും അദിനന്ദനീയമാണ് . 

    .ഈ വിഷയം ഉന്നയിച്ചു സർവകലാശാല മാർച്ച് നടത്തുകയും രക്ഷിതാക്കളുടെ കർമ്മ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.  വിദ്യാഭ്യാസ നിഷേധത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനു നിരവധി അധ്യാപകരെ പോലീസ് കേസിൽ കുടുക്കിയിട്ടുണ്ട്. അധ്യാപകരുടെ മേൽ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും , എത്രയും വേഗം പ്രവേശന നടപടികൾ ആരംഭിക്കണമെന്നും അസോസിയേഷൻ ഭാരവാഹികളായ കെ.എൻ രാധാകൃഷ്ണൻ , ടി.കെ.രാജീവൻ, സി. അനിൽ കുമാർ , കെ.പി. ജയബാലൻ, യു. നാരായണൻ , രാജേഷ് പാലങ്ങാട്ട്, കെ.പ്രകാശൻ , പി. ലക്ഷ്മണൻ , കെ. പ്രസാദ് , കെ. പ്രദീപ്, വി.കെ.മുഹമ്മദ് ഫൈസൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

    പ്രൈവറ്റ് റജിസ്ട്രേഷൻ പുനസ്ഥാപിച്ച സാഹചര്യത്തിൽ 17 നു നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad