ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള പ്രതിനിധികള്‍ ഞങ്ങള്‍ക്കുണ്ട്: പാര്‍ട്ടി നിരോധന ആവശ്യം തള്ളണമെന്ന് ലീഗ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്കുണ്ടെന്നും കേരളത്തിലെ സംസ്‌കൃത സര്‍വ്വകലാശാല ആരംഭിച്ചത് മുസ്ലീം ലീഗിന്റെ മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീര്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ മുസ്ലീം ലീഗ് ചുണ്ടിക്കാട്ടി. പേരിലും ചിഹ്നത്തിലും എല്ലാം മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയില്‍ മുസ്ലീം ലീഗ് സത്യവാങ്മൂലം ഹയല്‍ ചെയ്തത്.
ലീഗിന്റെ മതേതര പ്രവൃത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സത്യവാങ്മൂലമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതര വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകളെയാണ് എഴു പതിറ്റാണ്ടുകള്‍ക്കിടയില്‍ മുസ്ലീം മത്സരിപ്പിച്ചിട്ടുള്ളത്. എം ചടയനും, കെ പി രാമനും എല്ലാം പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. യു സി രാമന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുള്‍പ്പെടയുളള കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മുസ്ലീം ലീഗിന്റെ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ലക്ഷ്യം ഐക്യമെന്ന ശക്തിയാണെന്ന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ സത്‌വാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കലാപ കലുഷിതമായ 1992 ലെ ദിനങ്ങളില്‍ കേരളം ശാന്തമായിരുന്നു. അക്കാലത്ത് സമാധാനം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയത് പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ ആയിരുന്നുവെന്നും മതസൗഹാര്‍ദ്ദത്തിനായി സാദിഖ് അലി നടത്തുന്ന പ്രവൃത്തനങ്ങളും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.
No comments
Post a Comment