Header Ads

  • Breaking News

    വേണം ന്യൂമാഹി ടൗണിൽ സീബ്രാ ലൈൻ



    ന്യൂമാഹി : ദേശീയ പാതയിൽ ന്യൂമാഹി ടൗണിൽ സീബ്രാ ലൈൻ ഇല്ലാത്തത് ജനങ്ങൾക്ക് യാത്രാ ദുരിതം നേരിടുന്നു. തലശ്ശേരി ഭാഗത്ത് നിന്നും അതിവേഗം എത്തുന്ന വാഹനങ്ങളും മാഹി ഭാഗത്ത് നിന്ന് പാലം കടന്നെത്തുന്ന വാഹനങ്ങളും പെരിങ്ങാടി റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കയറുന്ന വാഹനങ്ങളും ടൗണ്ടിൽ തോന്നിയ പോലെയാണ് ഓടുന്നത്. കണ്ണോന്ന് തെറ്റിയാൽ തെറ്റിയാൽ വാഹനങ്ങൾ ഇടിക്കും എന്നതാണ് അവസ്ഥ സമീപത്ത് മാർക്കറ്റിൽ എത്തുന്നവരും ബസ് കയറാൻ റോഡ് മുറിച്ച് കടക്കുന്നവരും ഭീതിയോടെയാണ് നടക്കുന്നത് വർഷങ്ങൾക്ക് മുൻപ് ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് സുതാര്യകേരളം പരിപാടിയിൽ അപേക്ഷ നൽകുകയും സീബ്രാ ലൈൻ സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷവും ടാക്സി ജീവനക്കാരും ഓട്ടോ റിക്ഷ തൊഴിലാളികളും പലപ്പോഴായി സ്വന്തം നിലയ്ക്ക് സീബ്രാ ലൈൻ ഒരുക്കാറുണ്ട് അധികൃതർ ഉടനെ ടൗണിൽ ട്രാഫിക്ക് പരിഷ്കരണം നടപ്പാക്കണമെന്നാണ് ജനങ്ങുടെ ആവശ്യം.

    No comments

    Post Top Ad

    Post Bottom Ad