പള്ളി പെരുന്നാളിനിടെ വെടിക്കെട്ടപകടം; പടക്കം ആൾക്കൂട്ടത്തിൽ വീണ് ഏഴു പേർക്ക് പരിക്ക്
കാസർഗോഡ്: പാലവയലിൽ പള്ളി പെരുന്നാളിനിടെ വെടിക്കെട്ടപകടത്തില്‍ ഏഴു പേർക്ക് പരിക്കേറ്റു.
സെന്റ് ജോൺസ് ദേവലായ പെരുന്നാളിനിടെയായിരുന്നു അപകടം. മാല പടക്കത്തിന്റെ ഗുണ്ട് ആൾക്കൂട്ടത്തിലേക്ക് തെറിച്ച് വീണ് പൊട്ടുകയായിരുന്നു.
ശനിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. സ്ഫോടനത്തിൽ ആളുകൾ ചിതറിയോടി.വെടികെട്ട് അവസാനിക്കാറായപ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
No comments
Post a Comment