വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾ: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
റിയാദ്: വ്യാജ വെബ്‌സൈറ്റ് ലിങ്കുകളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഔദ്യോഗിക അബ്‌ഷെർ വെബ്‌സൈറ്റിന്റെ രൂപത്തിൽ തട്ടിപ്പുകൾ ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെ കുറിച്ചാണ് മുന്നറിയിപ്പ്.
https://www.absher.sa എന്ന വിലാസത്തിലാണ് അബ്‌ഷെർ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലഭ്യമാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ വെബ്‌സൈറ്റിലൂടെയോ, അബ്‌ഷെർ ആപ്പിലൂടെയോ മാത്രം അബ്‌ഷെർ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മറ്റു വിലാസങ്ങൾ ഉപയോഗിച്ച് കൊണ്ട് വരുന്ന സന്ദേശങ്ങൾ, അബ്‌ഷെർ സംവിധാനത്തിന്റെ പേരിലുള്ള വ്യാജ ലിങ്കുകൾ (WWW.ABSHIR.SA, WWW.ABSHER.COM തുടങ്ങിയവ) എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതിനും, മറ്റു തട്ടിപ്പുകൾക്കും വേണ്ടി നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളാണ് ഇവയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
No comments
Post a Comment