Header Ads

  • Breaking News

    ക്ഷേമ പെൻഷനുകൾ വാങ്ങുന്നുണ്ടോ ? ഈ രേഖകൾ സമർപ്പിക്കാൻ വൈകരുത്




    വിവിധ വിഭാ​ഗങ്ങളിലായി സർക്കാറിന്റെ ക്ഷേമ പെൻഷൻ ഉപകാരപ്പെടുന്ന നിരവധി ജന വിഭാ​ഗങ്ങളുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം തുടങ്ങിയ ക്ഷേമ പെൻഷൻ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്.

    💠 *ഏതൊക്കെ പെൻഷൻ ?*
    ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം എന്നീ പെൻഷൻ വാങ്ങുന്നവർ വരുമാനരേഖ സമർപ്പിക്കേണ്ടതുണ്ട്.

    സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവയുടെ ഗുണഭോക്താളാണെങ്കിൽ അവിവാഹിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം.

    ഈ പെൻഷൻ പദ്ധതികൾ വഴി മാസത്തിൽ ലഭിക്കുന്ന 1,600 രൂപ മരുന്നുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോ​ഗപ്പെടുത്തുന്നവരുണ്ട്. ഇത്തരക്കാർക്ക് വലിയ ​സഹായമാണ് ഈ പെൻഷൻ തുക. എന്നാൽ വരുന്ന മാസങ്ങളിൽ പെൻഷൻ തുക ലഭിക്കാൻ ചില പെൻഷൻ വാങ്ങുന്നവർ ചില രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഏതൊക്കെ പെൻഷൻകാർ ഏതൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടതെന്ന് പരിശോധിക്കാം.

    💠 *നിബന്ധനകൾ*
    മുകളിൽ പറഞ്ഞ പെൻഷൻ പദ്ധതികളിൽ 2019 ഡിസംബര്‍ 31 മുൻപ് പെൻഷൻ പദ്ധതിയിൽ ചേർന്നവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. 2020തിന് ശേഷം പെൻഷൻ ലഭിക്കുന്നവർ രേഖകൾ സമർപ്പിക്കേണ്ടതില്ല. വിധവ പെൻഷൻ, അവിവാഹിത പെൻഷൻ വാങ്ങുന്നവർ ഉൾപ്പെട്ട പെൻഷൻകാർ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രമാണ് തദ്ദേശ സ്ഥാപനങ്ങളിൽ നൽകേണ്ടത്.

    എല്ലാ വർഷവും ഡിസംബർ മാസത്തിൽ സാക്ഷ്യപത്രം സമർപ്പിക്കാൻ ആവശ്യപ്പെടാറുണ്ട്. 2023 ജനുവരി 1ന് 60 വയസ് കഴിയുന്നവരാണെങ്കിൽ അവിവാഹിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യമില്ല

    💠 *എങ്ങനെ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാം ?* 
    അവിവാഹിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എവിടെ നിന്നാണെന്ന് നോക്കാം. വില്ലേജ് ഓഫീസറിൽ നിന്നോ ഏതെങ്കിലും ഗസറ്റഡ് ഓഫീസറിൽ നിന്നോ പുനർ വിവാഹതരല്ലെന്ന സാക്ഷ്യപത്രം വാങ്ങി തൊട്ടടുത്തുള്ള തദ്ദേശ സ്ഥാപനത്തിൽ സമർപ്പിക്കുകയാണ് വേണ്ടത്. വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് വില്ലേജ് ഓഫീസിൽ നിന്നാണ്. ഇതിനായി  ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വരുമാനം തെളിയിക്കുന്നതിന് ആവശ്യമായ കരമടച്ച രസീത്, റേഷന്‍ കാര്‍ഡ്, അപേക്ഷ നല്‍കുന്ന വ്യക്തിയുടെ ആധാര്‍, ആക്ടീവ് ആയ മൊബൈൽ നമ്പർ എന്നിവ സഹിതം  അപേക്ഷിക്കാം.


    No comments

    Post Top Ad

    Post Bottom Ad