കണ്ണൂർ: കണ്ണൂരിൽ കാർ കത്തി പൂര്‍ണ ഗർഭിണിയും ഭർത്താവും വെന്തു മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രസവ വേദനയെതുടർന്നാണ് റീഷ (26) യും പ്രജിത്ത് (35) കുടുംബവും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയിലെത്താൻ വെറും രണ്ടുമിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് കാർ കത്തിയമർന്നത്. കുട്ടി അടക്കം ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്.
ആദ്യം കാറിൽ നിന്ന് ചെറിയ പുക ഉയരുകയായിരുന്നു. ആ സമയത്ത് പിറകിലെ സീറ്റിലിരുന്നവർ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. എന്നാൽ അപ്പോഴേക്കും ഡ്രൈവർ സീറ്റിന്റെ സൈഡിൽ നിന്ന് തീ ഉയരുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ മരിച്ച റീഷക്കും ഭർത്താവിനും പെട്ടന്ന് കാറിൽ നിന്ന് ഇറങ്ങാനായില്ല. നിമിഷങ്ങൾക്കുള്ളിൽ തീ കാറിനെ വിഴുങ്ങുകയും ചെയ്തു. കാറിന് തീപിടിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർക്ക് പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.
കാർ കത്തുന്ന വിവരമറിഞ്ഞ് തൊട്ടടുത്തുണ്ടായ ഫയർഫോഴ്‌സ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയെങ്കിലും റീഷയെയും ഭർത്താവിനെയും രക്ഷിക്കാനായില്ല. കാറില്‍ നിന്ന് ഇവരെ ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു ഫയര്‍ ഫോഴ്സ് പുറത്തെടുത്തത്. എന്നാല്‍ അപ്പേഴേക്കും ഇരുവരും മരിച്ചിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.
No comments
Post a Comment