Header Ads

  • Breaking News

    മാലിന്യം സംസ്‌കരിച്ചില്ലെങ്കിൽ എട്ടിന്റെ പണി; 10,000 പോയിക്കിട്ടും



    കണ്ണൂർ : മാലിന്യസംസ്‌കരണത്തിലെ പിഴവും നിയമലംഘനവും നിരോധിത പ്ലാസ്‌റ്റിക്‌ വസ്‌തുക്കളുടെ വിൽപ്പനയും കണ്ടെത്തി നടപടിയെടുക്കാൻ രണ്ടാമത്തെ സ്കാഡും ജില്ലയിൽ പ്രവർത്തനം തുടങ്ങി. നിരോധിത വസ്തുക്കൾ കണ്ടെത്താൻ പുറമെ പൊതുസ്ഥലത്തും അല്ലാതെയുമുള്ള മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക് കത്തിക്കൽ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാത്ത കടകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നടപടിയെടുക്കാൻ അതത് തദ്ദേശസ്ഥാപനങ്ങളോട് നടപടിയെടുക്കാൻ സ്ക്വാഡ് ശുപാർശ ചെയ്‌തു. ഏഴ്‌ ദിവസത്തിനുള്ളിൽ എൻഫോഴ്‌സ്‌മെന്റ്‌ സെക്രട്ടറിയറ്റിന് തദ്ദേശസ്ഥാപനങ്ങൾ ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ റിപ്പോർട്ട് ചെയ്യണം. കഴിഞ്ഞ ദിവസങ്ങളിൽ തലശേരി, തളിപ്പറമ്പ് നഗരസഭകളിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും പരിശോധന നടത്തി കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ പിഴ ഈടാക്കാനും നടപടിയെടുക്കാനും നിർദേശം നൽകി. 

    ശനിയാഴ്‌ച മുഴപ്പിലങ്ങാട്‌ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്‌ക്വാഡ്‌ പരിശോധന നടത്തി. കുളം ബസാറിലെ സൂപ്പർ മാർക്കറ്റിലെ ഫാമിലിേ ട്രേഡിങ്‌ കമ്പനിയിൽനിന്നും 3.75 കിലോ നിരോധിത പ്ലാസ്റ്റിക് കവർ പിടിച്ചെടുത്തു. മുഴപ്പിലങ്ങാട് ബസാറിലെ എസ്എച്ച്സി സ്പോയിൽനിന്ന് 7850 ഡിസ്പോസിബിൾ ഗ്ലാസ്‌, 830 ഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗ്, 600 ഡിസ്പോസിബിൾ പ്ലേറ്റ് എന്നിവ പിടിച്ചെടുത്തു. തലശേരി ബൈപ്പാസ് റോഡിനു സമീപത്തെ ഹോട്ടൽ ടാസയിൽനിന്നും 12 കിലോ ക്യാരിബാഗ്, 150 പേപ്പർ ഗ്ലാസ് എന്നിവ കണ്ടെടുത്തു. എല്ലാ കടകൾക്കും 10,000 രൂപ പിഴ ചുമത്തി. ദേശീയപാതയുടെ അരികിൽ മൂന്നിടത്തായി സ്ഥാപിച്ച ബോട്ടിൽ ബൂത്തുകളിൽ പതിച്ചിരിക്കുന്ന പോസ്റ്ററുകളും ബൂത്ത് മറക്കുന്ന രീതിയിലും സ്ഥാപിച്ച ബാനറുകളും ബോർഡുകളും നീക്കംചെയ്യാനും പഞ്ചായത്തിന് നിർദേശം നൽകി.

    No comments

    Post Top Ad

    Post Bottom Ad