വാഹന പരിശോധനക്കിടെ സ്കൂട്ടറുമായി 16കാരി; മാതാവിനെതിരെ കേസെടുത്തു
കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകൾ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ മാതാവിനെതിരെ കേസെടുത്തു. സയ്യിദ് നഗർ സിഎച്ച് റോഡിലെ വീട്ടമ്മയുടെ പേരിലാണ് പൊലീസ് കേസെടുത്തത്. വാഹനപരിശോധന നടത്തുന്നതിനിടയിലാണ് 16 വയസുകാരി സ്കൂട്ടറിൽ എത്തിയത്.
തുടർന്ന് ആർസി ഉടമയായ മാതാവിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. 25,000 രൂപയാണ് ഇവർ പിഴയായി അടയ്ക്കേണ്ടി വരിക. ഇത്തരത്തിൽ പിടിയിലാകുന്ന കുട്ടികൾക്ക് 25 വയസ് കഴിഞ്ഞാൽ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ.
No comments
Post a Comment