ലഹരിക്കെതിരെ കോർപറേഷൻ നിർമ്മിച്ച ഹ്രസ്വ ചിത്രം ‘ഔട്ട് ഓഫ് സിലബസ്സ്’ – റിലീസ് മാര്‍ച്ച് 20 ന്
കണ്ണൂര്‍:ലഹരിക്കെതിരെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 20 ന് തിങ്കളാഴ്ച വൈകുന്നേരം 5.30 ന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ വെച്ച് നടത്തും.
കൗമാരക്കാരിലെ ലഹരിയോടുള്ള ആസക്തിയും അതിനെ ചൂഷണം ചെയ്യുന്നവരുടെയും കഥ പറയുന്ന ചിത്രമാണ്
‘ഔട്ട് ഓഫ് സിലബസ്സ് ‘.
മേയര്‍ അഡ്വ.ടി.ഒ മോഹനന്‍റെ അധ്യക്ഷതയില്‍ ടി പത്മനാഭന്‍ റിലീസ് ചെയ്യും.പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ ഉപഹാരസമര്‍പ്പണം നടത്തും.
ഇതിൽ അഭിനേതാക്കളായി മേയര്‍ അഡ്വ.ടി.ഒ മോഹനന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവർ രംഗത്തുണ്ട്.
സി കെ സുജിത്തിന്റെ കഥക്ക്
അനിലേഷ് ആർഷയാണ് തിരക്കഥ ഒരുക്കിയത്. ജലീൽ ബാദുഷയാണ് ചിത്രം സംവിധാനം ചെയ്തത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 വരെ ‘കളറാക്കാം ദസറ കളയാം ലഹരിക്കറ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ‘കണ്ണൂര്‍ ദസറ’ എന്ന പേരില്‍ നവരാത്രി ആഘോഷം നടത്തിയിരുന്നു.വിവിധ കലാപരിപാടികളോടൊപ്പം ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയും നടത്തുകയുണ്ടായി. എല്ലാ ദിവസവും ലഹരിക്കെതിരെയുള്ള ഹ്രസ്വചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.ഇതിന്റെ തുടർച്ച എന്ന നിലയിലാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.
No comments
Post a Comment